Archive for September 16, 2017

എന്നുള്ളിലായ് ദര്‍പ്പതമസ്സു തിങ്ങി-
നിന്നോരു നേരത്തു ഭവാന്റെ രൂപം
എന്തെന്നതോര്‍ക്കാതെ തിരഞ്ഞു ലോക-
ത്തെന്തോരു വങ്കത്തരമാണതയ്യേ!

എന്നുള്ളിലാണങ്ങു വസിപ്പതെന്നാ-
യെന്നോടൊരാളെങ്കിലുമോതിടേണ്ടേ?
എന്തിന്നു നീ മൂടി മറച്ചു സത്യ=
ത്തിന്‍ സ്വര്‍ണ്ണപാത്രം ഹൃദയത്തിനുള്ളില്‍ ?

എന്തെങ്കിലും തെല്ലു പറഞ്ഞു തന്നാല്‍
തന്നെ പ്രയാസം പറയാതിരുന്നാല്‍
പിന്നീടു ചുറ്റിത്തിരിയുന്നുവെന്നേ
വന്നീടുവെന്മാനസമാം കുരങ്ങന്‍

ഒന്നാണു നാമെന്നതറിഞ്ഞിടാതെ-
ത്തന്നെത്തിരഞ്ഞൂ പല ദിക്കിലും ഞാന്‍
എന്നുള്ളിലേക്കൊന്നു തിരിഞ്ഞു നോക്കാന്‍
നിന്നില്ല കഷ്ടം മിഴി നീ മറച്ചോ

ധ്യാനം

Posted: September 16, 2017 in വനമാലം

തിരുവൈക്കത്തമരുവതാമെന്‍ ശിവഭഗവാനേ! തെളിയേണേ
കരുണാര്‍ദ്രം മമ ഹൃദി കാണാന്‍ കഴിയുവതായീടമെന്നും
തിരുപാദസ്മരണയതൊന്നേ വഴിയരുളൂ ജീവനു നീയെന്‍
ഗുരുവായിട്ടമരുക നിത്യം ശരണമെനിക്കേകുക ശംഭോ

വനമാലം

Posted: September 16, 2017 in വനമാലം

ഗുരുവായൂര്‍ പുരിയമരും നിന്‍ തിരുവുടലില്‍ ച്ചാര്‍ത്തുവതിന്നായ്
കരുതി ത്താന്‍ പ്രതിദിനമാമഞ്ജുള മലരാല്‍ ഹാരമൊരുക്കീ
തിരുമുമ്പില്‍ വരുവതിനാകാതുഴലുവതാം നേരമവള്‍ക്കാ-
യൊരുകല്ലില്‍ ത്തെളിയുവതായ് നിന്‍ കരുണ, യതിന്നീവനമാലം

കൊല്ലൂന്നൂ കൊതുകിന്നെയെന്റെകര, മെന്‍
നാവോ ഭജിക്കുന്നഹോ
കൊല്ലാതിങ്ങമരാന്‍ പറഞ്ഞ മുനിയാം
ശ്രീബുദ്ധനെത്തന്നെയും !
ചൊല്ലാനാര്‍ക്കുമെളുപ്പമാണു, പറയും
മട്ടായി വാണീടുവാ-
നല്ലോ പാട, പരന്റെ മേലെ പഴി ചാ-
രീടുന്നെനിക്കെന്നുമേ

പ്രചോദനം

All the time I pray to Buddha
I keep on
killing mosquitoes.

ബലമവന്നു ഭവാന്‍ സ്വയമെന്നു താന്‍
ബലിയറിഞ്ഞു, കൊടുത്തഥ സര്‍വ്വവും
ബലി കണക്കു ഭവദ്‌ചരണേ, മഹാ-
ബലിയുമായതിനാല്‍ ദിതിജേന്ദ്രനും

ശ്രീവത്സമെന്ന മറുകും കരുണാകടാക്ഷം
തൂവുന്നതായ മിഴി രണ്ടൊരു മന്ദഹാസം
ഈ വണ്ണമാകുമൊരുനീലിമ കാണ്മു കണ്ണാ!
നീ വന്നുവോ മമ മനവ്രജഭൂവിലിപ്പോൾ

സംക്ഷേപ്ത! വാഴ്‌വിലഖിലം മറയും ഭവാനിൽ
സാക്ഷിസ്വരൂപനവിടുന്നൊരുമത്സ്യമായി
രക്ഷിപ്പതിന്നു വരുമാപ്രളയത്തിലെന്നും
കാംക്ഷിപ്പു നിന്റെ ചരണങ്ങളിലാശ്രയം ഞാൻ