ജ്ഞാനി

Posted: September 16, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

കൊല്ലൂന്നൂ കൊതുകിന്നെയെന്റെകര, മെന്‍
നാവോ ഭജിക്കുന്നഹോ
കൊല്ലാതിങ്ങമരാന്‍ പറഞ്ഞ മുനിയാം
ശ്രീബുദ്ധനെത്തന്നെയും !
ചൊല്ലാനാര്‍ക്കുമെളുപ്പമാണു, പറയും
മട്ടായി വാണീടുവാ-
നല്ലോ പാട, പരന്റെ മേലെ പഴി ചാ-
രീടുന്നെനിക്കെന്നുമേ

പ്രചോദനം

All the time I pray to Buddha
I keep on
killing mosquitoes.

Leave a comment