Archive for September 17, 2017

ധ്യാനം 

Posted: September 17, 2017 in ലളിത

ദേവീ! മനസ്സിനരുളീടു നിത്യവും
കാരുണ്യമില്ല തുണവേറെയാരുമേ
പാരായ് തെളിഞ്ഞിടുവതങ്ങുതന്നെ ഹൃ-
ത്താരില്‍ കനിഞ്ഞു ലളിതാംബികേ വരൂ

നിന്‍ നാമമിന്നു മമ ജിഹ്വയിലായ് വരുമ്പോ-
ളെന്തെന്റെ കണ്ണു നിറയുന്നതു നാവിനേവം
നിന്നെസ്മരിച്ചു കഴിയാം മിഴികള്‍ക്കു സാധി-
ക്കുന്നെന്തു തന്നെ ഭഗവാനണയും വരേയ്ക്കും

ധ്യാനം 

Posted: September 17, 2017 in ലളിത

എന്നും ഭവാനു, മനതാരിലെപ്പൊഴും
വന്നെത്തിടുന്ന പല ചിന്ത പൂക്കളായ്
തന്നീടുവാന്‍, പദമെനിക്കു നാവിലായ്
വന്നീടണേ ഗുരുമരുത്‌പുരേശ്വരാ

പൂവെല്ലാമെയിറുത്തുകൊള്‍ക, യതുകൊ-
ണ്ടേതും തളര്‍ന്നീടുമോ
ഭൂവിന്‍ നന്മ, വസന്തമെത്തുമതു മാ-
റ്റാനാര്‍ക്കുമാകാ ദൃഢം
ദൈവത്തിന്‍ കൃപയാ, ണതെന്നുമണയു-
ന്നാശ്വാസമേകീടുവാ-
നാവില്ലൊട്ടുതടഞ്ഞിടാനുലകിലാര്‍-
ക്കും തന്നെയെന്നോതിടാം
പ്രചോദനം
You can cut all the flowers
But you cannot keep spring from coming

ഇറുക്കുന്നവര്‍ക്കായ് സുഗന്ധം കൊടുക്കു-
ന്നൊരാനന്മ കാണുന്നു പോല്‍ പ്ലമ്മിനെന്നും
ഞെരിക്കുന്ന കൈയ്യിന്നു തന്‍ ഗന്ധമേകാന്‍
മറക്കില്ല പൂ മര്‍ത്ത്യ! നീയേവമാകൂ
പ്രചോദനം
To the one breaking it
the fragrance
of the plum

നാവേ നിനക്കു പണിയെന്തു ജപിക്ക നാമം
ഗോവിന്ദ കൃഷ്ണ മധുസൂദന വാസുദേവ
ഈ വണ്ണമില്ലെ പല പേരുകളൊന്നു. ചൊല്ലാ-
നാവില്ലെ മറ്റ വക നീ പറയാതിരിക്കൂ

ക്ഷേമകൃത്! കരുണയോടെ ജീവനായ്
ക്ഷേമമെന്നുമരുളുന്നു നിത്യവും
ഞാന്‍ മറന്നു ചില നാളിലെങ്കിലും
നീ മനസ്സിനരുളീ കൃപാമൃതം

(രഥോദ്ധത)

മൌനം താന്‍ ഭഗവാന്റെ ഭാഷയകമേ
വന്നെത്തിടും ചിന്തയായ്
താനേ കാണുവതായിടും പുനരതേ
വാക്കായ് വരൂ നാവിലും
ജ്ഞാനം പണ്ടു കൊടുത്തു ശംഭു സനകാ-
ദിക്കേവമായ് മാനസേ
സാനന്ദം നടമാടിടുന്ന പൊരുള-
ത്രേ ദക്ഷിണാമൂര്‍ത്തിയായ്

“silence is the language of god, all else is poor translation”

നീ വന്നുണര്‍ത്തി പുനരെങ്ങു മറഞ്ഞു പോകു-
ന്നേവം ഭവാനിരുളിലായ് തിരയേണ്ടതെങ്ങോ
പാവം മനസ്സു പതറുന്നതുകണ്ടു നില്ക്കാ-
നാവുന്നതെങ്ങിനെ നിനക്കു ജഗന്നിവാസാ

ധ്യാനം 

Posted: September 17, 2017 in വനമാലം

ഇരുളാണീവ്രജഭുവി കാണാന്‍ കഴിയുവതില്ലെങ്കിലുമുണ്ടെ-
ന്നരികെ ത്താന്‍ ഹരിയിതു മട്ടായ് പല ദിനവും വാണൊരുജീവന്‍
അറിവു ഭവാന്‍ പോയിടുവതു പോല്‍ തന്നെയിവിടെ ചൊല്കിമുള്ളില്‍
മരുവീടും പല വിധ ചിന്താഗണസമമായ് ഹൃത്തടമായും

“You are near, even if I don’t see you.
You are with me, even if you are far away.
You are in my heart, in my thoughts, in my life. Always