മൌനം

Posted: September 17, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

മൌനം താന്‍ ഭഗവാന്റെ ഭാഷയകമേ
വന്നെത്തിടും ചിന്തയായ്
താനേ കാണുവതായിടും പുനരതേ
വാക്കായ് വരൂ നാവിലും
ജ്ഞാനം പണ്ടു കൊടുത്തു ശംഭു സനകാ-
ദിക്കേവമായ് മാനസേ
സാനന്ദം നടമാടിടുന്ന പൊരുള-
ത്രേ ദക്ഷിണാമൂര്‍ത്തിയായ്

“silence is the language of god, all else is poor translation”

Leave a comment