ധ്യാനം 

Posted: September 26, 2017 in വസന്തതിലകം

നിന്നേ മറന്നു പല നാളു കഴിഞ്ഞുവെന്നാ-
യെന്നെപ്പഴിച്ചിടരുതങ്ങു ചമച്ചതല്ലേ
ഇന്നീവിധം തെളിയുമീയുലകത്തിലെല്ലാം
നിന്മായയാൽ ഹരനുമുള്ളമുലഞ്ഞതില്ലേ

Leave a comment