ധ്യാനം 

Posted: September 28, 2017 in വസന്തതിലകം

സൌവര്‍ണ്ണപദ്മമിവനുള്‍ത്തടമാ, ണതില്‍ താന്‍
മേവുന്നു ദേവി! ചരണാബ്ജയുഗത്തിലെത്താന്‍
ആവട്ടെയെന്നിലുണരും മമ ചിന്തകള്‍ക്കൊ-
ന്നേവം സ്തുതിച്ചു പദതാരു വണങ്ങിടട്ടേ

Leave a comment