Archive for September 29, 2017

ധ്യാനം 

Posted: September 29, 2017 in സ്വാഗത

സിദ്ധിദേ! മനസി നീ മരുവീടൂ
ബുദ്ധിയായ് കരുണയായറിവായും
സിദ്ധിയേകുവതാം നവദുര്‍ഗ്ഗേ
ഹൃത്തടത്തിലൊളിയായമരേണേ

ധ്യാനം 

Posted: September 29, 2017 in സ്വാഗത

വ്യക്തമായകമനസ്സറിയുന്നൂ
സത്യമായ് ഭഗവന്‍ തവ രൂപം
നിത്യവും തൊഴുവതിന്നരുളീടൂ
ഭക്തി ശാന്തിയതു താനരുളുന്നൂ

പാലാഴി വിട്ടു ഭുവി ജീവനുനിത്യമേറും
മാലൊട്ടു മാറ്റുവതിനായ് മരുതാലയത്തില്‍
നീലാഭമാകുമൊളിയായയമരുന്നു ഭക്തര്‍ –
ക്കാലമ്പമെന്നുമവനാണവനേ നമിപ്പൂ

ശ്രീകര! നീ താനരുളുവതെന്നും
ശ്രീ, കരതാരാല്‍ മമ ഹൃദയത്തേ
വേഗമെടുത്തീടുക ഭഗവാനേ
ലോകമിതേകും ഭയമകലാനായ്

(കുസുമവിചിത്ര)