ദുർഗ്ഗേ! ജഗന്നായികേ!

Posted: June 2, 2024 in ശാര്‍‌ദ്ദൂലവിക്രീഡിതം, ശാര്‍ദ്ദൂലവിക്രീഡിതം

അന്തിക്കീതിരി നീട്ടിടുന്നു ഹൃദയം
കാടാമ്പുഴക്കാവിലായ്
വന്ദിപ്പോർക്കഭയം കൊടുത്തുമരുവും
ദുർഗ്ഗേ! ജഗന്നായികേ!
ചിന്തിക്കാനെളുതല്ല നിൻ്റെ മഹിമാ –
വെന്നാകിലും സാദരം
ചിന്താപുഷ്പമിറുത്തുകാൽക്കലധുനാ
ചേർക്കാമെടുക്കേണമേ

Leave a comment