മനമേ! മടികാട്ടൊലാ

Posted: June 16, 2024 in അനുഷ്ടുപ്പ്

ചേറിലാണെങ്കിലും പുഷ്പം
കല്ലിന്നടിയിലാകിലും
തേനിതിൽ കണ്ടുചെന്നെത്തും
വണ്ടുകൾ ശങ്കയെന്നിയേ

ജ്ഞാനവും നന്മയും ചുറ്റും
കാണാം പലയിടത്തുമായ്
അതുതേടിപ്പിടിക്കാനെൻ
മനമേ! മടികാട്ടൊലാ

Leave a comment