സമസ്യാപൂരണം

Posted: June 17, 2024 in ദ്രുതവിളംബിതം

*ബീച്ചിലെ കാഴ്ച*
തിര വരും കരപറ്റിടുവാൻ, സുഖം
തിരയുമെങ്ങുമതില്ലിതി കാൺകയാൽ
കരയുമശ്രുപൊഴിച്ചതുകണ്ടു ഞാൻ
“കരയിലേറിയിരുന്നു വിഷണ്ണനായ് “

Leave a comment