വായനാദിനം

Posted: June 19, 2024 in കുസുമമഞ്ജരി

പുസ്തകങ്ങളഴകോടടുക്കുമലമാരയല്ല പതിവായതിൻ
സത്തെടുത്തമൃതമാക്കിടാനുതകിടുന്ന വായന ഹിതം സദാ
മസ്തകത്തിനകമുള്ളതായ മദമറ്റിടാൻ, വിനയമാർന്നിടാൻ
ഹൃത്തടത്തിലലിവൂറിടാനറിവുനേടുവാനതു തുണച്ചിടും

ദൂരെയുള്ള പല നാട്ടിലുള്ള ജനജീവിതം, കല, ചരിത്രവും
പോര, ശാസ്ത്രമരുളുന്നതാമറിവു, തത്ത്വചിന്ത, യഥ വാർത്തയും
വീരഗാഥ,  കഥയും, തമാശ, കവിതാമൃതം വിഭവമീവിധം
ഭൂരിമോദമുളവാക്കി വായന വിളമ്പിടുന്നു മമ മുന്നിലായ്

Leave a comment