വായിക്കണം

Posted: June 19, 2024 in വസന്തതിലകം

വായിക്കണം സതതമിങ്ങറിവൊട്ടുനേടാൻ
വീതിക്കണം സുധകണക്കതു പാരിലെന്നും
പാലിക്കണം വിനയമീശ്വരതൃപ്പദത്തിൽ
നേദിക്കണം ഹൃദിയുണർന്ന വിചാരമെല്ലാം

Leave a comment