Archive for the ‘അപരവക്ത്രം’ Category

വനമരുവിയുമായ് കലർന്നതായ്
മനമറിയും പുരിയിൽ തെളിഞ്ഞിടും
ജനനി സകരുണം തുണയ്ക്കുവാൻ
ദിനമനു ഞാൻ പതിവായ് നമിച്ചിടാം


ഹരിഹരസുതനേ! മനസ്സിനി –
ങ്ങരിനിചയം സതതം തരുന്നതാം
ദുരിതമകലുവാൻ തുണയ്ക്കണേ
വരിക സദാ ഹൃദി മേ വസിക്കുവാൻ

ശിവം

Posted: March 8, 2024 in അപരവക്ത്രം

ഭവനുടെ ചരണം ഭജിക്ക നാം
ഭവദുരിതം നിഖിലം കളഞ്ഞിടാൻ
ഇവനുടെയകമേ തുണയ്ക്കുവാൻ
ശിവ ശിവയും സതതം വസിക്കണം

ഗണപതി!

Posted: January 27, 2024 in അപരവക്ത്രം

ഗുണഗണമകമേ നിറഞ്ഞിടാൻ
തുണ തരണം സദയം വിനായകൻ
ഗണപതി കൃപയാർന്നടുത്തുവ-
ന്നണയണമാശ്രയമായിരിക്കണം

ഇരുചെവിയറിയാതെനിക്കകം
ഗുരുവരുളായമരും കൃപാനിധേ!
മുരുക! ശരവണാ ! പ്രഭോ സദാ
തിരുവടി താൻ ശരണം ശിവാത്മജാ

അറിവ്

Posted: December 17, 2023 in അപരവക്ത്രം

അറിയുവതഖിലം നിനയ്ക്കിലെ –
ന്തൊരുപിടിമണ്ണുകണക്കുമാത്രമാം
അറിവതിനിനിയും കിടപ്പതോ
നിരവധിയാണുലകപ്പരപ്പുപോൽ

“கற்றது கைமண் அளவு, கல்லாதது உலகளவு” 

https://web.archive.org/web/20121102092948/http://www.nasa.gov/audience/foreducators/informal/features/F_Cosmic_Questions_prt.htm

അടിയനു തുണയായിരിക്കണേ
അടിമലരിൽ ശരണം തരേണമേ
കുടജഗിരിയിലായ് വസിപ്പവകൾ –
ക്കുടയകൃപാബലമാശ്രയം സദാ

ഹരേ!

Posted: September 26, 2023 in അപരവക്ത്രം

രമയുടെ പതിയാം ഹരേ! ഭവാൻ
കമലജനും ഗുരുവായിരുന്നവൻ
വിമലജനനുതൻ വസിക്ക നീ
മമ മനമാം കടലിൻ കൃപാർദ്രനായ്

ശരണം

Posted: August 16, 2023 in അപരവക്ത്രം

ശിവനുടെദയിതേ! മഹേശ്വരീ
ശിവമരുളൂ സദയം ദയാനിധേ
ഭവഭയമകലാൻ തുണച്ചിടും
തവ ചരണേ ശരണം തരേണമേ

ശിവ! ശിവമരുളൂ കൃപാർദ്രനായ്
ഭവദുരിതം കളയാൻ തെളിഞ്ഞിടൂ
ഭവ! മമ തുണയായിരിക്ക മേ
തവ ചരണം ശരണം മഹേശ്വരാ!