ഭൂമി

Posted: February 27, 2020 in ശാര്‍‌ദ്ദൂലവിക്രീഡിതം

ഭൂമിക്കുണ്ടൊരു സത്യ, മിങ്ങു ധരയെ-
ത്തൻ പേരിലാക്കീടുവാൻ
നാമിങ്ങെത്ര പയറ്റിടുന്നു പലതാം
തന്ത്രങ്ങ, ളെന്നാകിലും
ഈ മണ്ണിൽ പൊലിയുന്നതായ കനവായ്
തീരുന്നു, ചൊല്ലുന്നുവോ
‘കേമം നിന്നുടെ ഗോഷ്ഠി’യെന്നു ചിരിയ-
ച്ചുണ്ടത്തു തത്തുന്നുവോ?

Leave a comment