Archive for July 20, 2016

ധ്യാനം 

Posted: July 20, 2016 in തോടകം

ഭുവനേശ്വരി ഞാനെഴുതും വരികള്‍
തവ പാദയുഗേ മലരായണയാന്‍
ഇവനുള്ളിലെ ദോഷമകന്നു മന-
സ്സവിടെക്കഴിയാന്‍ വരമേകിടണേ

വാണീ നീ താൻ വരുവതെഴുതിടും വരികളിലെ-
ന്നാണെന്നും ഞാൻ കരുതുവതടിയന്നകമലരിൽ
കാണാം ചിന്താഗണമതുകൃപയായ്‌ കരുതിയഹം
വീണീടുന്നൂ തവ പദയുഗളേ തരു ശരണം

ആടിയ്ക്കും പടിയാടിടുന്നു തിരയും വൃക്ഷങ്ങളും പൂവുമി-
ങ്ങാടിയ്ക്കുന്നതുപോലെ തന്നെ ധരയും കാണാമിതേമട്ടിലായ്
ആടിക്കൊണ്ടമരുന്നുവത്രെയണുവും തന്മാത്രയിങ്ങൊക്കെ ചാ-
ഞ്ചാടിക്കൊണ്ടമരുന്നുവത്രെ മനമൊട്ടാടാതിരുന്നീടുമോ

time

Posted: July 20, 2016 in English
No hymn nor dime
Can bring that time
Yet mind knows not
And yearns all the time

അതീന്ദ്രനായ് പറഞ്ഞിടുന്ന സത്യമേ മനസ്സിനോ
അതീന്ദ്രിയപ്രഭാവമൊന്നറിഞ്ഞിടാനുമായിടും
അതൊന്നിലാണുമാനസം വസിപ്പതിങ്ങു കാണ്മതാ-
യതൊക്കെയെന്നു ചൊല്വു ഞാന്‍ നമിപ്പു നിന്നെയെന്നുമേ

ഗണേശ! വിഘ്നമൊക്കെയറ്റിടാന്‍ പദാംബുജങ്ങളേ
വണങ്ങി ഞാന്‍ വസിച്ചിടുന്നു നിന്‍ കടാക്ഷമെന്നുമേ
തുണച്ചിടേണമെന്റെമാനസത്തെ നാളികേരമായ്
ഗണിക്കണേ പദാബ്ജപൂജയായിതൊന്നെടുക്കണേ

വാണീ നീ താൻ വരുവതെഴുതിടും വരികളിലെ-
ന്നാണെന്നും ഞാൻ കരുതുവതടിയന്നകമലരിൽ
കാണാം ചിന്താഗണമതുകൃപയായ്‌ കരുതിയഹം
വീണീടുന്നൂ തവ പദയുഗളേ തരു ശരണം