Archive for July 24, 2016

ധ്യാനം 

Posted: July 24, 2016 in അലോല

ലക്ഷണം: മംസംമംഭഗഗം ചേര്‍ ന്നേഴേഴെങ്കിലലോലാ
—/0–/—/-00/–
ദര്‍പ്പം മാറ്റുവതിന്നായ് വന്നൂ വാമനനായ് നീ
യപ്പോള്‍ സത്യമറിഞ്ഞേയില്ലാമാബലി, യെന്നാല്‍
തൃപ്പാദം കഴുകീട്ടേകീ ഭക്ത്യാ തവപാദേ
മുപ്പാരും, തവ ഭക്തന്നില്ലേനിന്‍ തുണയെന്നും

തിരുമലയമരും പ്രഭോ! കനി-
ഞ്ഞരുളുക, ഭക്തി മനം നിറച്ചു നീ
കരുണ ചൊരിയുകില്ലയോ ഹരേ
മരുവിടുകെന്നകതാരിലെന്നുമേ

 

യമന്‍ നീ സ്വയം തന്നെയാണത്രെ ഞാന്‍ സം-
യമത്താലെ തേടുന്നു നിന്‍ പാദപദ്മം
സമം നിന്റെ മുന്നില്‍ ജഗത്തിങ്കലെല്ലാം
നമിക്കുന്നു ഞാനും പ്രഭോ ത്വത് പദാബ്ജേ

നിയമവും നിയമത്തിനു ശക്തിയും
പ്രിയമൊടങ്ങുകൊടുത്തതുകാക്കുവാന്‍
സ്വയമമര്‍ന്നിടുമുണ്മയെ ഞാന്‍ സദാ
ഭയമൊടെന്തിനു കാണുവതീശ്വരാ