ഗുരുവായൂർ അലങ്കാരം 29/05/2022

Posted: May 29, 2022 in സ്രഗ്ദ്ധര

ശംഖം ചക്രം ഗദാപങ്കജമിവകളണി –
ഞ്ഞോരുഗോപാലബാലൻ
പങ്കം തീർത്തെന്റെയുള്ളിൽത്തെളിയണമ നിശം
സങ്കടം പാടെ നീങ്ങാൻ
സംഗം വിട്ടെന്റെയുള്ളം ഹരിപദകമലം
തന്നിലായ് ചേർന്നിടാൻ സത്-
സംഗം നൽകട്ടെ സാക്ഷാൽ ഗുരുപവനപുര –
ത്തപ്പനീഭക്തനെന്നും

Leave a comment