ധ്യാനം

Posted: May 30, 2022 in ശങ്കരചരിതം

ഭവസങ്കടമുളവാക്കിടുമൊരുവൻകടലിതിലായ്
ശിവഭക്തനുമലയുന്നതു ഹിതമല്ലിതുപറയാം
ഭവ! താവക കൃപയെങ്കലുമരുളീടുക സദയം
തവ തൃപ്പദമലരേകണമിവനെപ്പൊഴുമഭയം

ശരണാഗതനിവ, നീശ്വര! ചരണാംബുജയുഗളേ
രണം ഭവ! തരണം, ഭയമകലാൻ വഴിയതുതാൻ
തരണം ബഹുകഠിനം ബത! ഭവസാഗര, മതിനി-
ത്തരുണം വഴിവരണം, തുണ ശിവശങ്കരചരണം

Leave a comment