Archive for December 5, 2023

മഹേശ!

Posted: December 5, 2023 in ഇന്ദുവദന


ഇഷ്ടമഖിലം സദയമേകി വഴികാട്ടും
കഷ്ടത കളഞ്ഞു തുണ ജീവനരുളീടും
ശിഷ്ടജനപാലക! മഹേശ! ഭാഗവൻ! നി-
ന്നഷ്ടമിമഹോത്സവമിതിൽ തൊഴുതിടുന്നേൻ

വെക്കത്തപ്പൻ, മഹേശൻ, പുരമദന, നഹം
ശബ്ദമാത്രേണ വന്ദ്യൻ,
മുക്കണ്ണൻ, വിശ്വനാഥൻ, സ്മരഹര, നമലൻ
പാർവ്വതീപ്രാണനാഥൻ
മാർക്കണ്ഡേയന്റെ ദുഃഖം സകരുണ മകലെ –
പ്പോക്കിയോൻ, തൃക്കടാക്ഷം
ചിക്കെന്നേകിത്തുണയ്ക്കും പൊഴുതിലഴലിലാ –
യാണ്ടിടാ പാരിലാരും

പഞ്ചഭൂതഗണമായതിൽ ശകലമൊന്നിടഞ്ഞപൊഴുതിന്നിതാ
നെഞ്ചകം വിറയലാണ്ടുലഞ്ഞു നരനിങ്ങുചുറ്റുമിരുളായ് ദ്രുതം
പഞ്ചറായി നഗരത്തിനുള്ള മദമൊട്ടു മർത്യരിഹ നിത്യവും
സഞ്ചരിച്ച വഴിയൊക്കെയും പുഴ കണക്കിലായ് ദുരിതപൂർണ്ണമായ്













ഇന്നു സൂര്യനൊളിതൂകുവാനിതാ
വന്നു ഭൂവിനൊടു ചൊൽവതീവിധം
“ഒന്നുമാറിയതുകാലമിത്രയും
തന്നുമോ വിഷമമിങ്ങുകാർമുകിൽ”

” സാരമില്ല വിഷമങ്ങളാറ്റിടും
നേരമായിനി മറക്ക സങ്കടം”
സൂര്യനോതുവതു കേട്ടു ഭൂമിയും
ധൈര്യമാർന്നു ചിരിതൂകിടുന്നിതാ