Archive for December 10, 2023

പ്രഹേളിക

Posted: December 10, 2023 in കാകളി

കാതില്ലെനിക്കെന്നാൽ കേൾക്കുന്നതുണ്ടു ഞാൻ
വായില്ലെനിക്കെന്നാൽ കേട്ടിടാമെൻ നാദം
മെയ്യില്ലെനിക്കെന്നാൽ കാറ്റൊത്തു ജീവനാർ –
ന്നെത്തിടും ഞാനാരിതോതുമോ, തോഴരേ!

രക്ഷകൻ

Posted: December 10, 2023 in ശാലിനി


വല്ലാതുള്ളം നൊന്തിടും കാലമായ് നീ –
യല്ലാതില്ലാ രക്ഷകൻ പാരിലയ്യാ!
എല്ലായ്പോഴും മാനസം നിന്റെ നാമം
ചൊല്ലാൻ ചിത്തേ വാഴ്കയെൻ നോവകറ്റാൻ

കൊണ്ടാടിടുന്ന നിഗമേശമഹോത്സവത്തിൻ
രണ്ടാന്തിയായ്
കളികളാനകളെന്നുവേണ്ടാ
ഉണ്ടാമനേകവിധമായവിശേഷമെല്ലാം
കണ്ടാലുമെന്നുപറയുന്നു മനം സഹർഷം