Archive for December 12, 2023

കാണിക്കുമില്ല ഗുണമെങ്കിലുമിന്നു നിന്നെ-
ക്കാണിക്കുവാനെഴുതി ഞാൻ ചില വാക്കിതെല്ലാം
കാണിക്കയായ് കരുതണേ, കൃപയെന്നൊടെന്നും
കാണിക്കണേ ശരണമച്ചരണാരവിന്ദം

നമിക്ക

Posted: December 12, 2023 in പഞ്ചചാമരം

സമസ്തലോകപാലനം യഥോചിതം നടത്തുവാൻ
സമർത്ഥരായ ദേവരൊക്കെ സംഗമേശനിൽ സ്വയം
സമം കലർന്നു വാണിടുന്നു, വിസ്മയം! നമിക്ക നാം
സമാദരേണ, സന്തതം തുണയ്ക്കുമക്കൃപാമയൻ

,

വാണി!

Posted: December 12, 2023 in കുസുമമഞ്ജരി

വാണി! നിന്റെ നുതിയാകണം രസന തന്നിലെന്നുമണയുന്നതാം
വാണി! തേൻ മലരിലെന്നപോൽ കരുണയൂറണം മമ മനസ്സിലും
പാണി ചെയ്തിടുവതായ കർമ്മമിനി പൂജയായ് വരുവതിന്നു നീ
വാണിടേണമകതാരിലായ് . സതതമാശ്രയം തവ പദാംബുജം