ധ്യാനം 

Posted: July 29, 2016 in ശാര്‍ദ്ദൂലവിക്രീഡിതം

പാവം ജീവനു ഭാഗ്യമില്ലയൊരുനാള്‍
വൃന്ദാവനം തന്നിലായ്
ഗോവായെത്തുവതിന്നുമങ്ങുതൃണമായ്
നിന്‍ പാദധൂളീകണം
ആവും പോലെ നുകര്‍ന്നിടാനുമടിയ-
ന്നെന്നാലുമെക്കാലവും
നാവാല്‍ നിന്നുടെ നാമമോതിയമരാ-
നായാലതില്‍ തൃപ്തനാം

Leave a comment