Archive for December 10, 2022

ശ്രീമദ്ഭാഗവതഗ്രന്ഥം
പ്രത്യക്ഷകൃഷ്ണരൂപമായ്
സ്വീകരിക്കുന്നു ഞാൻ നാഥ!
മുക്തിക്കായ് ഭവസാഗരേ
🙏🙏🙏🙏🙏

പാലയ

Posted: December 10, 2022 in തോടകം

ഇരുളും പൊഴുതെൻ വഴിയിൽ തെളിയും
ഗുരുവായൊളിയായണയും കൃപ താൻ
മുരുകൻ, തുണ നിൻ ചരണം ശരണം
കരുണാലയ, ഷണ്മുഖ, പാലയ, മാം

കണ്ണൻ

Posted: December 10, 2022 in Uncategorized

കണ്ണനെക്കാണുവാൻ കോവിലിൽ ചെല്ലുമ്പോൾ
കണ്ണീർ മറയ്ക്കുമെൻ കാഴ്ചയെല്ലാം

നാവോതുവാനുള്ളതെല്ലാം മറന്നുപോം
നാമവും ചൊല്ലാതിരിക്കുമല്ലോ

സ്പന്ദിക്കുവാൻ തന്നെ വിസ്മരിക്കും മന-
മെന്തോ പുലമ്പുമസ്പഷ്ടമായി

എന്താണു കഷ്ടമീമട്ടിലിയീടുവാൻ
ചെന്താമരാക്ഷന്റെ ലീല തന്നെ

എന്തും അറിയുന്ന ചിന്മയനല്ലയോ
നന്ദാത്മജൻ പിന്നെയെന്തു ചൊല്ലാൻ

നിന്നിലെ നീ തന്നെ ഞാനെന്നു ചൊൽകയോ
മന്ദസ്മിതം തൂകിയെന്റെ കണ്ണൻ

രാധയും കണ്ണനും നെഞ്ചേ
വേറെയെന്നു ധരിക്കൊലാ
ദേഹിയും ദേഹവും പോലെ –
ത്തന്നെ വേറിട്ടുനിന്നിടാ

ദേവന്ദ്രനെക്കണ്ടു ഭയന്നതില്ലാ
ഗോവർദ്ധനം, വിസ്മയമില്ലതിൽ മേ
ഗോവിന്ദനല്ലേ തുണയാ , യൊരാൾക്കും
നോവേകുവാനാവുകയില്ല നൂനം

ഗോവർദ്ധനം കൈവിരലാലുയർത്തും
ഗോവിന്ദനെക്കൂപ്പിവണങ്ങിനിൽക്കും
ഗോവാകുവാൻ ഗോപകുമാരനാകാൻ
ദേവേന്ദനാശിച്ചു നമിച്ചുനിന്നൂ



എന്നാലാകുവതെന്തുതന്നെയെഴുതാ –
നെന്നാലുമെന്നാളുമി-
ങ്ങെന്നാവിൻ മൊഴിയൊക്കെയും പ്രതിദിനം
കുത്തിക്കുറിക്കുന്നു ഞാൻ
എന്നാലാവകയൊക്കെയും ഗുണമെഴും
മട്ടായി മാറീടുവാൻ
തന്നാവൂ ഹൃദി നല്ല ചിന്ത സദയം
വാഗ്ദേവതേ നിത്യവും

കൈതൊഴാം

Posted: December 10, 2022 in പഞ്ചചാമരം

ഇരുന്നിടുന്നു മാമലയ്ക്കുമേലെ വെങ്കടേശ്വരൻ,
വരുന്നു ഭക്തവൃന്ദമങ്ങു നിത്യവും വണങ്ങിടാൻ
ഉരുക്കഴിച്ചിടുന്നു നിന്റെ നാമമാരവർക്കു കൈ
വരുന്നു ശാന്തി, ഞാനതോർത്തു കൈതൊഴുന്നു സാദരം