Archive for December 24, 2022

കൃസ്തുമസ്സ് ദിനമണഞ്ഞു, ഭൂവിലേ –
യ്ക്കെത്തിടുന്നു മിശിഹാ കൃപാർദ്രനായ്
മർത്യനുള്ള വിഷമങ്ങളത്രയും
തീർത്തുരക്ഷയരുളും കൃപാമയൻ

മിശിഹായേ!

Posted: December 24, 2022 in വനമാലം

കരുണയ്ക്കില്ലിവിടെയിടം, കൈബലമതുപോൽ സ്വത്തധികാര –
പ്പെരുമയ്ക്കും വിലയിതുകാലം വളരുകയാൽ നന്മ നശിച്ചൂ
അരുതേവം ഗതിയിതുമാറ്റാനഗതികളെക്കാക്കുവതിന്നാ-
വരുവോനേ തുണ, മിശിഹായേ! തൊഴുതുനമിക്കാമടിയങ്ങൾ

കാവ്യഹാരം

Posted: December 24, 2022 in Uncategorized

എൻ ചിന്തകൾ കോർത്ത കാവ്യഹാരങ്ങളാ
നന്ദജൻ മേനിയിൽ ചാർത്തിയെങ്കിൽ
ചന്തവും ഗന്ധവും നന്മയും  നല്ലപോൽ
ചേർന്നവ മിന്നിനിന്നീടുമെന്നും

നിന്റെമാറത്തെന്നുമൊട്ടിനിൽക്കുന്നതാം
രത്നമായ് തീർന്നെങ്കിലെന്മാനസം
മന്നിതിൽ സ്നേഹപ്രകാശം ചൊരിഞ്ഞവ
നിന്നിടും മോദമിപ്പാരിനേകും

കരുണാമയനാം ദൈവം
കരുണാർദ്രമയച്ചതാം
തിരുപുത്രൻ പിറന്നോരാ –
തിരുനാളാഘോഷകാലമായ്