Archive for April 24, 2023

വാണി!

Posted: April 24, 2023 in പൃത്ഥ്വി


സ്വരങ്ങളകതാരിലായ് പുരുസുഖം തരും മട്ടിലായ്
വരട്ടെയതിനൊത്തതാം നുതികളെന്റെ നാവോതണം
വരങ്ങളതിനേകണം സകരുണം സദാ വാണി! നിൻ
കരത്തിലൊരുവീണയായ് അമരണം മുദാ മാനസം

ചിരിക്കാനുണ്ടോ ഹേ! പണി, വിഷമമേ –
കുന്ന പലതും
സ്മരിക്കാറില്ലേ നീ, പലകുറി പറ –
ഞ്ഞൊട്ടു കരയും
ശരിക്കോർത്തോർത്തോതും പലതു വെറുതേ,
പിന്നെയിഹ, പു –
ഞ്ചിരിക്കാനായ് നർമ്മം പഴയതിലയി-
ത്തം കരുതണോ

ചിദംബരം

Posted: April 24, 2023 in രഥോദ്ധത

ചിത്തരംഗമതിശുദ്ധമാക്കിയാൽ
നൃത്തമാടുമതിനുള്ളിലീശ്വരൻ
അത്തലൊക്കെയുടനറ്റുപോയിടും
നൃത്തരംഗമതുകോവിലായിടും

അംബരത്തിലൊലിയായ്, നടേശനാ –
യമ്പലത്തിലുമമർന്നിടുന്നതാം
തമ്പുരാൻ സദയമെന്മനസ്സിലും
തമ്പടിച്ചഭയമെന്നുമേകണം

വാക്ക്

Posted: April 24, 2023 in രഥോദ്ധത

ഒച്ചയല്ല, പറയുന്ന വാക്കു താൻ
മെച്ചമുള്ള പടിയാക്കണം നരൻ
മിന്നലല്ല, മഴയാലെയല്ലയോ
വന്നിടുന്നു മലരൊട്ടു ഭൂമിൽ