Archive for September 3, 2023

ഗുരു വായുവൊത്തു പണിചെയ്ത മന്ദിരം
മരുദാലയേശമിതിയേറെ വിശ്രുതം
കരുണാർദ്രമെന്നുമതിനുള്ളിലുള്ളതാം
പൊരുളേക ശാന്തി മമ മാനസത്തിനും

കതിരോന്റെ നേർക്കു മിഴിനട്ടിരിക്കുവാൻ
പതിവായ് കഥിപ്പതഖിലം ശ്രവിക്കുവാൻ
കൊതിപൂണ്ടുയർന്ന പുതുയാനമേറെയുദ്-
ഗതി നാടിനേകിയമരട്ടെ നിത്യവും

ആദിത്യ L1

Posted: September 3, 2023 in പഞ്ചചാമരം

ഉദിച്ചുനിന്നസൂര്യനെപ്പിടിച്ചുതിന്നുവാൻ പുരാ
കുതിച്ചുപൊങ്ങുമാഞ്ജനേയനെന്നുതോന്നിടുംവിധം
അതീവകൌതുകത്തൊടിന്നലെ ഗ്ഗമിച്ചൊരാദിയെ-
പ്രതീക്ഷയോടെ നോക്കിനില്പു ലോക രിന്നു സാദരം

ആദി = ആദിത്യ L1


സത്യം പലേ മട്ടു തിരഞ്ഞിടുന്നോർ
എത്തുദിക്കിൽ തെളിയുന്നതല്ലേ ?
ശാസ്ത്രജ്ഞരെല്ലാമവയേകമെന്നായ്
വ്യത്യാസമില്ലാതെയറിഞ്ഞിടുന്നോർ


നാനാവിധം വസ്തുഗണങ്ങളായി –
ക്കാണുന്നതിന്നൊക്കെയുമുള്ളിയെന്നും
കാണാം നമുക്കൂർജ്ജമിതോടുന്നോർ
കാണാതിരിക്കില്ല യഥാർത്ഥരൂപം

പുരാണമോതുന്നതു ശാസ്ത്രലോകം
തിരഞ്ഞിടും സത്യവുമെന്നുരണ്ടായ്
തിരിച്ചിടാതൊന്നവയെന്നു കണ്ടാൽ
തീരും പലേതെന്ന വിചാരധാര

ചന്ദ്രയാൻ

Posted: September 3, 2023 in Uncategorized

ചന്ദ്രനിൽ കൂരിരുട്ടേറുന്ന രാത്രിയായ്
ചന്ദ്രയാൻ കണ്ണടച്ചിപ്പോളുറക്കമായ്

ശാന്തമപ്പാവം കിടക്കട്ടെ രണ്ടാഴ്ച
പിന്നെയും കാഴ്ചകൾ കാട്ടാനെണീക്കട്ടെ