Archive for September 21, 2023



അനന്തംതാൻ മുന്നിൽ ത്തെളിയുമുലകം,
ഞാനറിവതായ്
നിനയ്ക്കുന്നുണ്ടെന്നാ, ലവയൊരുലവം
മാത്ര, മതിനാൽ
മനസ്സേ! ഗർവ്വത്തെ ക്കളക, വിനയം
വേണ, മതുതാൻ
നിനക്കേകും സൌഖ്യം നിറയുമകമേ
നന്മ സതതം

മരുത്പുരീശനെന്മനസ്സു കോവിലായ് ഗണിച്ചു വ –
ന്നിരുന്നു ശാന്തിയായ് വിളങ്ങി, തിങ്ങി നിന്നിടുന്നതാം
ഇരുട്ടകറ്റി, ഭക്തിയാം വെളിച്ചമേകി, നെഞ്ചിനുൾ –
ക്കരുത്തു നൽക, ചിന്തയായ ഗോക്കളേ നയിക്കുക