കൊടുങ്ങല്ലൂര്‍ ഗുരുകുലം 

Posted: June 29, 2020 in സ്രഗ്ദ്ധര

വിദ്വാൻശ്രീഗോദവർമ്മൻ, സിതമണി, നടുവം,
തമ്പുരാന്മാ, രനേകം
വിദ്യാന്മാരീവിധം നല്ലൊരുമയൊടൊരുമി-
ച്ചോരുവിദ്യാലയത്തിൽ
വിദ്യാഭിക്ഷയ്ക്കുവന്നോനിവനിതുസമയം
വൈകിയെന്നാലുമിന്നും
വിദ്യാദാനം ലഭിപ്പൂ ഗുരുകുലമിതിനാ-
യെന്നുമേയെൻ പ്രണാമം

Leave a comment