ബകധ്യാനം 

Posted: June 29, 2020 in ശാര്‍‌ദ്ദൂലവിക്രീഡിതം

കൂരാക്കൂരിരുളുള്ളരാത്രിയിരുളാൽ
പാരം വലഞ്ഞോർക്കുതൻ
കാരുണ്യപ്പുതുവെണ്ണിലാവരുളുവാൻ
താരേശനെത്തുന്നപോൽ
പാരാം കാരയിലെത്തിപോൽ സകരുണം
ശ്രീകൃഷ്ണ, നെന്നെൻ്റെയുൾ-
ത്താരിൽക്കാണുവതാകുമക്കരുണയെ –
ന്നോർത്തങ്ങിരുന്നൂ ബകൻ

Leave a comment