സന്തോഷം

Posted: June 29, 2020 in ഓമനക്കുട്ടൻ പോലെ, Malayalam

നിൻപട്ടുപോലെയെന്നോർത്തുവിണ്ണോർ
മിന്നലാടയുടുക്കുന്നൂ

മിന്നിമായുന്നു ചന്തം മിന്നലി-
ലെന്നേ കാണുന്നു നിത്യവും

ചേലെഴുന്നൊരുമാരിവില്ലവർ
പീലിയെന്നോർത്തുചൂടുന്നൂ

നീലിമ വാനിലുണ്ടെന്നാകിലും
നിന്നെപ്പോലില്ലതിന്നേതും

നിൻ്റെ പുഞ്ചിരിക്കുള്ള ചന്തവും
ചന്ദ്രികയ്ക്കില്ല തെല്ലുമേ

നന്ദജാ, നിൻ്റെ സൌന്ദര്യം മന-
സ്സിന്നേകീടുന്നൂ സന്തോഷം

Leave a comment