Archive for November 12, 2020

കൊല്ലൂര്‍ വാഴും ജനനിയിവനെ-
ക്കാക്കുമമ്മേ തൊഴുന്നേ-
നെല്ലായ്പോഴും ചരണയുഗളം 
മാത്രമാണാശ്രയം മേ
പുല്ലില്‍ പ്പോലും മധുരതരമായ്
ഗാനമൂറൂം കടാക്ഷം 
തെല്ലെത്തുമ്പോള്‍ ശരണമടിയ-
ന്നേക മൂകാംബികേ നീ

തിക്കും തിരക്കും തിരുമുമ്പിലേറും 
ചൊല്‍ക്കൊണ്ടതാമുത്സവനാള്‍കളായി
തൃക്കാലടിപ്പൂവുകളോര്‍ത്തുദൂരെ-
പാര്‍ക്കുന്നവര്‍ക്കോര്‍മ്മവിരുന്നുകാലം  

ആ ഘോഷമില്ലാതെയൊരുത്സവത്തി-
ന്നാഘോഷമില്ലാതെ ചടങ്ങുമാത്രം 
ഈ ഘോരനാം കുഞ്ഞണുമൂലമെന്നാ
യഘാന്തകാ നാട്ടിലെയുത്സവങ്ങള്‍ 

ബുക്കിങ്ങു വേണം തവ ദര്‍ശനത്തി-
ന്നിക്കാലമെന്നായറിവൂ ത്രയീശാ
ചിത്ക്കാതലേ, വന്മറ മാറ്റിയെന്റെ
ചിത്ക്കാമ്പിലങ്ങുന്നുതെളിഞ്ഞിടാവൂ

ഭക്തി

Posted: November 12, 2020 in അനുഷ്ടുപ്പ്

ഭക്തിയെന്തെന്നറിഞ്ഞീടാന്‍
ശക്തനല്ലിവനെങ്കിലും
ഭക്തവത്സലവാത്സല്യം
ഭക്തനായ് കാണുമെന്നെയും