Archive for November 27, 2020

ഓരോരോ തിരയും വരുന്നു കടലിൻ
തീരത്തു നിൽക്കുന്നൊരെൻ
ചാരത്തേയ്ക്കു കൃപാകടാക്ഷമണയും
പോൽ, കണ്ടുനിന്നീടവേ
ചേരുന്നൂ സുഖമെന്നിലേറ്റ, മളവറ്റു-
ള്ളോരുകാരുണ്യമാം
നിൻരൂപത്തെയറിഞ്ഞിടാൻ കഴിവെനി-
ക്കില്ലെങ്കിലും

പൂര്‍ണ്ണത്രയീശാ, തവ കയ്യിലേന്തു-
ന്നര്‍ണ്ണോജമായീടണമെന്റെയുള്ളം 
കര്‍ണ്ണാമൃതം പോല്‍ തിരുനാമമെന്നും 
കര്‍ണ്ണത്തിലെത്തീടുവതായ് വരേണം