മായയും വിപണനതന്ത്രവും അഥവാ4th P of marketing

Posted: April 18, 2024 in ഭുജംഗപ്രയാതം



മലം  രക്തമിത്യാദിയുള്ളോരുദേഹം
മനം കണ്ടു മോഹിച്ചിടും മട്ടിലാക്കും
മഹാമായ കാട്ടുന്നതാമിന്ദ്രജാലം
മനുഷ്യൻ പഠിച്ചെന്നു തോന്നും ചിലപ്പോൾ

വിനാശം വരുത്തുന്നതാം വസ്തുവേറ്റം
വിലപ്പെട്ടതെന്നാരുമോർക്കുംപ്രകാരം
വിശേഷിച്ചു നന്നായ് പൊതിഞ്ഞങ്ങുവച്ചാൽ
വിലയ്ക്കാന്നുവാങ്ങാൻ കൊതിക്കും ജനങ്ങൾ

Leave a comment