ബാല്യം

Posted: April 25, 2024 in Uncategorized

മണ്ണിൽ, മഴയിലും, മുറ്റത്തുമഴവെള്ള –
മുണ്ടാക്കും ചാലിലും ചേറിലും നാം
ഒന്നിച്ചു കേളികളാടിയ  ബാല്യമെല്ലാ-
മിന്നൊരോർമ്മയായ് തീർന്നുവല്ലോ

കാറ്റൊന്നു വീശിയാൽ മാമ്പഴമൊട്ടേറെ
കുട്ടികൾക്കേകമാവൊക്കെയും
വേരറ്റുവീണിട്ടു കാലങ്ങളേറെയായ്
വാങ്ങണം മാമ്പഴമെന്നൊരുമട്ടിലായി

കശുമാങ്ങാക്കറ, മാങ്ങാക്കറയുക്കാലത്തു –
ക്കാണാമുടുപ്പിലെല്ലാമെങ്കിലും
കറയറ്റ സൌഹൃദം സ്നേഹവും കൂട്ടായ-
ക്കാലത്തു സുലഭമായ് കണ്ടിരുന്നൂ

Andre Kohn

Leave a comment