പുസ്തകം

Posted: April 28, 2024 in അനുഷ്ടുപ്പ്

ജീവിതം പുസ്തകം, മാറും
നാളുകൾ തന്നെ താളുകൾ
പുത്തനദ്ധ്യായമായ് കാണാം
കണ്ടുമുട്ടുന്ന കൂട്ടരേ

തുടർലക്കം കണക്കത്രേ
പുതുവർഷം വരുന്നതും
സചിത്രമിതുനിർമ്മിക്കും
കഥാകാരനു കൂപ്പുകൈ

Leave a comment