സ്മരണാഞ്ജലി

Posted: April 29, 2024 in വസന്തതിലകം

ചുക്കിച്ചുളിഞ്ഞു തനുവൊട്ടു തളർന്നൊരപ്പൂ
നിൽക്കുന്നതോർത്തു കരുണാർദ്രമണഞ്ഞതെന്നൽ
ചിക്കെന്നെടുത്തു കരതാരിലിടംകൊടുത്തൂ
തൃക്കാൽക്കലാഗമപുരേശനനുഗ്രഹിച്ചൂ

Leave a comment