ഇന്നത്തെ പ്രഭാതചര്യ

Posted: April 18, 2024 in അനുഷ്ടുപ്പ്



പുലരുമ്പോഴുണരണം
ഉടനേ സെല്ലെടുക്കണം
വാട്ട്സപ്പിൽ ഗ്രൂപ്പിലേയ്ക്കെല്ലാം
പറ്റുംപോലെത്തിനോക്കണം

പിന്നെ ഫേസ്ബുക്കുനോക്കേണം
ന്യൂസ്ഫീഡിൽ പരതീടണം
നോട്ടിഫിക്കേഷനുണ്ടെങ്കിൽ
തെല്ലതിൽ കുത്തിനോക്കണം

Leave a comment