ഒരുമ

Posted: April 17, 2024 in അനുഷ്ടുപ്പ്

അലയാഴി, നഭസ്സിൽ തൻ
തല ചായ്ക്കുന്ന ശൈലവും
കലഹിക്കാതെയന്യോന്യം
ബലമായ് നിൽപു കാൺക നാം

വ്യത്യാസം പലതും കാണാം
മർത്യർക്കിപ്പാരിലെങ്കിലും
ഒത്തുചേർന്നു വസിക്കാനാ –
യൊത്താൽ ഭൂമി തരും സുഖം

Leave a comment