Archive for August 1, 2016

അതീന്ദ്രിയപ്രഭാവമേ ജഗത്തു ഞാനറിഞ്ഞിടു-
ന്നതിന്ദ്രിയങ്ങളാലെയാണവയ്ക്കഗോചരം ഭവാന്‍
യതീന്ദ്രരുള്ളിലായറിഞ്ഞിടുന്നവര്‍ക്കു കാണ്മതു-
ണ്ടതിന്ദ്രിയാദികള്‍ക്കു ശക്തിയേകിടുന്ന ബോധമായ്

ധ്യാനം 

Posted: August 1, 2016 in ഹരി

കരുണ ചൊരിയു വിഘ്നേശാ നീ മനസ്സിലണഞ്ഞിടൂ
ശരണമിവനു നല്കൂ നിത്യം ദുഃഖം വരുന്നതു മാറ്റണേ
ചരണയുഗളമല്ലാതില്ലെങ്ങുമാശ്രയമെന്നു ഞാ-
നറിവു മനസി നിന്നെതന്നെത്തിരഞ്ഞമരുന്നിതാ