Archive for August 5, 2016

ഭക്തിയാം വെണ്ണ കട്ടുണ്ണുവാനൊന്നു നീ
യെത്തുമെന്നോര്‍ത്തു ഞാന്‍ കാത്തിരുന്നെത്ര നാള്‍
ത്വത് പദാബ്ജത്തിലര്‍പ്പിച്ചിടാമെന്റെയീ
ഹൃത്തടം കണ്ണ! നീയൊന്നെടുത്തീടണേ

ധ്യാനം 

Posted: August 5, 2016 in വേഗവതി

വരണേ പദമായ്‌ മമ ചിത്തേ
കാരണരൂപിണി ഞാനെഴുതീടും
വരി നിൻ ചരണേ മലരായി-
ച്ചേരണമേ സതതം വരവാണി

മഹാമായയാല്‍ കണ്ണു മൂടുന്ന നിന്‍
മഹത്വം ഗ്രഹിച്ചില്ല ഞാന്‍ തെല്ലുമേ
അഹങ്കാരമാകുന്നിരുട്ടറ്റിടാന്‍
മഹാബുദ്ധിയായ് കാണ്മതായീടണേ

ഒന്നുമേ ചൊല്ലുവാനാവതില്ലാ മന-
സ്സിന്നു ശൂന്യം വരുന്നില്ല വാക്കേതുമേ
ശാന്തമാമാഴി പോല്‍ കാണ്മതെന്തേ വരാ-
ത്തെന്തു ചിന്താഗണം മാനസേയിക്ഷണം