Archive for August 22, 2016

ധ്യാനം 

Posted: August 22, 2016 in ഇന്ദുവദന

ദാരുകനഹന്തയതിനാലെയകതാരില്‍
ചേരുവതുനോവതിനു ശാന്തിയരുളാനായ്
ദാരുകവധത്തിനിനി വന്നണയുഭദ്രേ
ദാരുകശിരസ്സിനെ കരത്തിലണിയൂ നീ

ഓണം ക്രിസ്ത്മസ്സു ഹര്‍ത്താല്‍ വിഷു മുതലിവിടെന്തിന്നുമാഘോഷവും ന-
ല്ലോണം മോന്തുന്നതത്രേയൊരുവനതു കുടിച്ചിട്ടു നോക്കുന്ന പക്ഷം
കാണാമെങ്ങും സമത്വം നരനുമുരഗവും തുല്യരായ് നീന്തുമെന്നായ്
കാണും മാവേലിനാടേ നുകരുകയിനിയും സ്വര്‍ ഗ്ഗമാകട്ടെ ഭൂമി

ഒരേ വൃക്ഷത്തില്‍ നാമിരുവരുമമര്‍ന്നോരുസമയം
വിരിഞ്ഞോരോകായും നുകരുമളവില്‍ കണ്ണിലിരുളായ്
സ്വരൂപജ്ഞാനം പോയുഴലുമിവനിന്നുണ്മയറിയാന്‍
തരൂ മേ ജ്ഞാനം നീ കനിയുക സുപര്‍ണ്ണാഖ്യഗുരുവായ്

(ശിഖരിണി)

ഭ്രാന്ത്

Posted: August 22, 2016 in English, Malayalam

ദേശസ്നേഹത്തിന്റെ മറയില്‍
കളി കാണാന്‍ മറന്നു
ജാതിമതഭ്രാന്തില്‍
ദേശസ്നേഹവും മറന്നു

Caste is cast
in the minds so fast
It’s shame oh! mind
I am aghast

http://indiatoday.intoday.in/technology/story/sindhu-just-won-olympic-medal-but-india-is-searching-for-her-caste/1/744756.html

ഹംസം നീ, യറിയുന്നു സോഹമിതിചൊ-
ല്ലും തത്വ, മെന്നുള്ളിലായ്
ആ സത്യം തെളിയാന്‍ കനിഞ്ഞിടു ഭവാ,
നെന്മാനസപ്പൊയ്കയില്‍
നിന്‍ സാന്നിദ്ധ്യമുണര്‍ന്നിടേണമതിലായ്
കാണാമഴുക്കൊക്കെയും
നിസ്സന്ദേഹമകറ്റി ഭക്തി സദയം
ഹൃത്താരിനേകീടണേ