Archive for August 9, 2016

കൊല്ലൂരാട്ടേ ഹൃദയകമലം, നിന്‍ കൃപാവര്‍ഷമേറ്റി
ട്ടെല്ലായ്പോഴും മധുരമധുവായ് ഭക്തിയുണ്ടായ് വരാനായ്
തെല്ലേകീടൂ കരുണ, യുണരൂ ബോധമായെന്മനസ്സില്‍
കല്ലില്‍ പോലും കവിതയുണരും നീ കനിഞ്ഞീടുമെന്നാല്‍
(മന്ദാക്രാന്താ)

അരിയന്നൂർ അക്ഷരശ്ലോകത്തിലേയ്ക്ക് ഒരു സമസ്യാപൂരണം

പല മാതിരിയാണു കൈവിരല്‍
കലഹിച്ചീടുവതില്ല നമ്മളും
കലഹത്തിനൊരുങ്ങിടായ്കിലോ
“നിലനിൽക്കും ഭുവനം മനോഹരം”

മല കാടലയാഴിയേവമായ്
പല മട്ടായ് കൃപ കാണ്മു ഭൂവിലായ്
കലഹത്തിലൊടുക്കിടായ്കിലോ
“നിലനിൽക്കും ഭുവനം മനോഹരം”