Archive for August 18, 2016

മനം പിണ്ഡമില്ലാത്തതൊന്നാകയാലോ
മനസ്സിത്ര വേഗത്തിലോടുന്നു നിത്യം
എനിക്കൊപ്പമെത്താനുമാകുന്നതില്ലെ-
ന്മനസ്സേ തിരിച്ചൊന്നു വന്നീടുമോ നീ

നിറക്കൂട്ട്

Posted: August 18, 2016 in Malayalam

പ്ലം ചോപ്പാക്കി, യടുത്തതോക്കുമരവും പൈനും, ദിനാന്ത്യത്തിലായ്
ചെഞ്ചോരപ്പുഴയായ് ചമഞ്ഞു ഭുവനം കാണായ് വരുന്നെന്നുമേ

പ്രചോദനം

Having reddened the plum blossoms,
The sunset attacks
Oaks and pines.

ഒരു നാള്‍ വ്രജഭൂ വെടിഞ്ഞു പോ-
മൊരുനേരം പ്രിയയോടുചൊല്ലുവാന്‍
ഒരു വാക്കറിയാതെ നിന്നു നീ
യൊരുസാന്ത്വം പുനരോതിയെങ്ങിനെ

പിരിയാമുടലെങ്കിലും പ്രിയേ
കരുതേണം പിരിയുന്നതില്ല നാം
ഒരുജീവനിതെന്നുവേറെയായ്
കരുതൊല്ലാ പലതല്ലിതൊന്നു താന്‍

ഉടലന്നുയിരറ്റ പോലെയായ്
പിടയാനും കഴിയാതെ വീണുവോ
പിടയാന്‍ ഗതി നിന്‍ മനസ്സിന-
ന്നിടയായോ കഥ ചൊല്ലുമോ ഭവാന്‍

തുരന്നെന്റെ തണ്ടൊന്നെടുത്തപ്പൊളേറെ
ക്കരഞ്ഞന്നു ഞാന്‍ പ്രാണനെന്നുള്ളിലൂടെ
വരും നേരമോ കേട്ടു ഗാനം മനോജ്ഞം
കരഞ്ഞില്ല വാത്സല്യമേ കണ്ടതുള്ളൂ

ധ്യാനം

Posted: August 18, 2016 in വിയോഗിനി

മുരുകാ മുഖമാറു സിദ്ധിയായ്
കരുതുന്നൂ മമ മാനസത്തെ നീ
കരുതൂ മയിലായ് നമിക്കുമെന്‍
ഗുരുവായീടുക വാഴ്വിലെന്നുമേ

ഗോവായ് വേദമറിഞ്ഞതേകുമറിവുള്‍ത്താരില്‍ ത്തെളിഞ്ഞോര്‍ക്കു നേ-
താവായ് പാലകനായുമെന്നുമമരും തത്വം ഭവാന്‍ ഭക്തി നീ
ഗോവില്‍ നിന്നു കറന്നെടുത്തു പകരും ദുഗ്ദ്ധം രുചിക്കുന്നു ഞാ-
നാവും പോലതു ഗോവിദാം പതി കനിഞ്ഞേകുന്നഭാഗ്യോദയം

(ശാര്‍ദ്ദൂലവിക്രീഡിതം)

സതാം ഗതി* ത്വം തവ ചാരെയെത്താ-
വതാര്‍ക്കു താന്‍, പാടുപെടുന്നുവല്ലോ
യതീന്ദ്രരും, നിന്‍ പദഭക്തിയൊന്നേ-
യതിന്നുമാര്‍ഗ്ഗം ഭുവി കാണ്മതുള്ളൂ
(ഉപേന്ദ്രവജ്ര)
* സതാം ഗതി സജ്ജനങ്ങള്‍ തിരയുന്ന/എത്തുന്ന പരമമായ ഗതി (അത് ഭഗവാന്‍ തന്ന്, അതിനുള്ള മാര്‍ഗ്ഗം കാണിക്കുന്നതും .. ആ വഴി ഭക്തിയും ) എന്ന സങ്കല്പത്തില്‍

ഗോവിന്ദ! നിന്റെ പദതാരിലണഞ്ഞിടാനായ്
ഗോവായ് മനസ്സുപിടയുന്നിരുളാണു ചുറ്റും
ആവില്ല തന്നെ വരുവാന്‍ വഴി കാട്ടുവാനായ്
നീ വേണുവൂതു, ഹൃദി ഭക്തിരസം നിറയ്ക്കൂ

ധ്യാനം 

Posted: August 18, 2016 in വിയോഗിനി

ഒരു തണ്ടിതിനുള്ളിലായിവ-
ന്നൊരുതണ്ടൊന്നതുമാറ്റി നീവിഭോ
അരുളീ, കൃപ നിന്റെ ചുണ്ടിനാ-
ലൊരുനാള്‍ ഗാനമിതില്‍ പിറന്നു പോല്‍