Archive for August 13, 2016

സ്വര്‍ണ്ണത്തില്‍ കണ്ണു നട്ടും ധരണിയിതഖിലം
സ്വന്തമാക്കാനൊരുങ്ങും
വണ്ണം കാണുന്നുവല്ലോ ദിതിജപതി ഹിര-
ണ്യാക്ഷനായ് ദര്‍പ്പമുള്ളില്‍
തിണ്ണം നീ വന്നു രക്ഷിച്ചിടണമിവിടെയി-
ച്ചേറിലായ് വീണതേകും
ദെണ്ണം നീറ്റാതെയേറ്റൂ മനമിതിനെ മഹീ-
ഭര്‍ത്ത! നിന്‍ തേറ്റ മേലെ
(സ്രഗ്ദ്ധര)