Archive for August 23, 2016

പൂര്‍ണ്ണത്രയീശാ! ഭഗവാനെ നിന്നെയോ
വര്‍ണ്ണിക്കുവാനാവതെനിക്കു, മാനസം
അര്‍ണ്ണോജമായ് കണ്ടതു വച്ചു കൂപ്പിടാ-
നര്‍ണ്ണോജനേത്രാ! തുനിയുന്നതാണു ഞാന്‍

നിന്നെപ്പിരിഞ്ഞീടുക വയ്യയെന്നു തേ-
ങ്ങുന്നോരു നങ്ങേമ്മയൊടെന്നപോലെയായ്
എന്മുന്നിലെന്നാണു വരുന്നതെന്നെ നീ
നിന്നോടു ചേര്‍ക്കുന്നതുമോതുമോ ഭവാന്‍

ഭുവനം മമ ഹൃദിയിന്നൊരുഫണിയായറിവതിനാ-
ലിവനൊട്ടൊരു ഭയമാണതുകുറയാനകമലരില്‍
തവ ദര്‍ശനമിവനേകുക ഭുജഗോത്തമ! കനിവാ-
ണിവയെന്നതു തെളിയാന്‍ മമ ഗുരുവായ് മരുവുക നീ

(ശങ്കരചരിതം)