Archive for August 30, 2016

ധ്യാനം 

Posted: August 30, 2016 in തോടകം

ഗ്രഹമല്ല മനസ്സു നിറഞ്ഞിടുമാ-
ഗ്രഹമാണു തരുന്നതു നോവതിനാല്‍
ഗുഹ! നീയതു മാറ്റണമേ മനമാം
ഗുഹ നിന്‍ ഗൃഹമാക്കിടണേ സദയം

(തോടകം)

ചെയ്യും കര്‍മ്മമതേകിടുന്ന ഫലവും കണ്ടുള്‍ ഭയം പൂണ്ടഹോ
വയ്യാതായ്, തിരയുന്നു നിന്റെ ചരണം, പ്രാരബ്ധകര്‍മ്മങ്ങളായ്
എയ്തോരോ ശരവും വരുന്ന സമയത്താരുണ്ടൊരാശ്വാസമായ്
നീയെന്ന്യേ, മമ മാനസത്തിലണയൂ സന്ധാത! തേ വന്ദനം
(ശാര്‍ദ്ദൂലവിക്രീഡിതം)

മനസ്സ്

Posted: August 30, 2016 in സ്രഗ്ദ്ധര

പാറക്കല്ലില്‍ മുളയ്ക്കില്ലൊരുചെറുതൃണവും
കല്ലുടഞ്ഞിട്ടു മണ്ണായ്
തീരുന്നെന്നാലതിന്മേലറിയുക വിരിയും
കാട്ടുപുഷ്പങ്ങള്‍ പോലും
നേരോര്‍ത്താലേവമത്രേ മനുജ! തവ മന-
സ്സെന്നതും പാറായായി-
ത്തീരൊല്ലാ ജീവനേകാനുടയണമതുമ-
ണ്ണായി മാറ്റീടണം നീ

പ്രചോദനം
Very little grows on jagged rock. Be ground. Be crumbled, so wildflowers will come up where you are.(Rumi)