Archive for August 4, 2016

ധ്യാനം 

Posted: August 4, 2016 in വേഗവതി

ഗുരുവായ് തെളിയൂ, മിഴിയില്‍ ക-
ണ്ണീരു മറയ്ക്കുവതാമൊളി നീ താൻ
കരുണാബലമായ് തുണയായെന്‍
ചാരെയണഞ്ഞിടണേ ശബരീശാ

മഹാബലാ മാമക ജീവനെന്നും
സഹായമായ് കാണുവതാം ബലം നീ
മഹാമതേ! ഞാനുഴലുന്നു വാഴ്വാം
മഹാര്‍ണ്ണവേയെന്‍ തുണയാക നിത്യം

(ഉപേന്ദ്രവജ്ര)