ധ്യാനം 

Posted: August 1, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

പോരില്‍ ദ്ദാരികനേ വധിച്ചുമെരിയും
കോപത്തിനാലെന്ന പോല്‍
പോരും നേരമടുത്തു നില്ക്കുവതിനായ്
പേടിച്ചു ഭൂതങ്ങളും
പാരം ഭീതിയെനിക്കു ലോകമരുളീ-
ടുന്നുണ്ടു കാരുണ്യമായ്
പാരില്‍ ക്കാണുവതാകണേയഭയവും
ശ്രീപോര്‍ക്കലീ നല്കണേ

Leave a comment