Archive for August 28, 2017

അരിയന്നൂര്‍ അക്ഷരശ്ളോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം

നാരായണേതി പറയാനൊരുനാവുപോരേ
നാരായണന്‍ സദയമെത്തിയനുഗ്രഹിക്കും
കാരുണ്യമല്ലെയതിനാല്‍ മനമേ ജപിക്കൂ
“നേരം വൃഥാ കളവതെന്തു തുടങ്ങുകിന്നേ”

ആയിരം

Posted: August 28, 2017 in സ്രഗ്വിണി

പോയതാമായിരത്തിന്റെയാനോട്ടുകള്‍
പോയതില്‍ ഖേദമുണ്ടെങ്കിലോ കേള്‍ക്കുക
ആയിരം രൂപമാറ്റങ്ങളോടെത്തുമെ-
ന്നായി ചൊല്ലുന്നു പോല്‍ വാര്‍ത്ത പത്രങ്ങളില്‍

നിനച്ചിടും ചിന്തകളൊക്കെയേവം
നിനക്കു നല്കാന്‍ പദമേകിടേണേ
മനപ്രയാസങ്ങളകറ്റു നല്കാം
മനസ്സു വൈക്കത്തമരുന്ന ശംഭോ

കരഞ്ഞു ഗുര്‍മീതു, മിരന്നു മാപ്പെ-
ന്നറിഞ്ഞിടുന്നൂ, വിധി നിര്‍ണ്ണയിച്ചൂ
ഇരിക്കണം പോല്‍ ദശവത്സരം ജൈ-
ലറയ്ക്കകത്തായവനെന്നു കേള്‍പൂ

ഭയം

Posted: August 28, 2017 in ഉപേന്ദ്രവജ്ര

ഭയം വരാ ഭക്തനു ദൈത്യരായും
ഭയന്നതില്ലാ തവ പാര്‍ഷദന്മാര്‍
ഭയപ്പെടാതെത്തി ഹരേ ഭവാനില്‍
സ്വയം മറന്നങ്ങയെ വിശ്വസിച്ചോര്‍

ഭയപ്പെടുന്നുണ്ടു ജഗത്തിനേ ഞാന്‍
ദയാര്‍ദ്രമെന്മുന്നിലണഞ്ഞിടേണേ
സ്വയം വരാന്‍ ഭക്തിയുമില്ല, വാഴ്വാം
കയത്തിലാഴുന്നൊരെനിക്കു കണ്ണാ

കരുത്തെനിക്കാകൃപയെന്നു നന്നാ-
യറിഞ്ഞണഞ്ഞീടുക രക്ഷയേകാന്‍
വരില്ല രക്ഷിപ്പതിനായി വേറി-
ങ്ങൊരാളുമേ നിന്‍ പദദാസനാക്കൂ

ധ്യാനം 

Posted: August 28, 2017 in മാലിനി

നരനിഹ ഭഗവാനേ വിശ്വസിക്കേണമെന്നായ്
കരുതി ചിലതു കാട്ടീടുന്നതോ ഭക്തി, സൂര്യന്‍
വരുമനുദിനമത്രേ വെട്ടമേകീടുവാനാ-
യരുണനെയതിനായ് ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ?

അഭയമരുളിടുന്നൂ ഭക്തിയത്രേ, മനസ്സോ
സഭയമിവിടെയെന്നും വാണിടുന്നൂ, വിചിത്രം !
വിഭുവിനെയകതാരില്‍ നിത്യമോര്‍ത്തുള്ള കര്‍മ്മം
സഫലമതുമറന്നോ നീ ഭയക്കുന്നിതേവം

ഒരുവനുഭയമുണ്ടായീടണം നിന്നിലെന്നാ-
ലരുളുമഭയമങ്ങെന്നോതിടുന്നോരറിഞ്ഞോ
കരുണനിറയുമോരാരൂപമെന്നീശ്വരാ നീ-
യരുളുക ശരണം നിന്‍ പാദപദ്മത്തിലെന്നും

അരുളിടുമഭയം നീ ലോകമോ ഭീതിയേകും
പൊരുളി, നിയവിടുത്തെത്തന്നെയെന്നും നിനയ്ക്കാന്‍
അരുളുകയിവനുള്ളില്‍ ഭക്തി നിന്‍ പാദപദ്മേ
ഗുരുപവനപുരേശാ! ഭക്തനാക്കീടുകെന്നെ

എന്നും മനസ്സുഖമിവന്നരുളും വിധത്തില്‍
വന്നെത്തിടും പദമെടുത്തു കളിച്ചിടുന്നൂ
പന്താക്കി നീ കവനകൌതുകമേയെനിക്കായ്
” നിന്നെപ്പിരിഞ്ഞൊരുസുഖം ഭുവനത്തിലുണ്ടോ “

എന്നും മനസ്സിലറിവായ് പദമായ് വിളങ്ങീ-
ടുന്നെന്റെ ഭാഷ മലയാളമതെന്റെ നാവില്‍
വന്നെത്തിടുന്നു പലതും പറയാന്‍, നിനച്ചാല്‍
“നിന്നെപ്പിരിഞ്ഞൊരുസുഖം ഭുവനത്തിലുണ്ടോ”

Life is a challenge

Posted: August 28, 2017 in English, navya
Navya-poem
രാമന്റെയമ്പുസമമത്രെ മിസൈലുമെന്നാ-
യാമന്ത്രിയോതിയിതുകേട്ടു ചിരിക്കുമാരും
ഈ മട്ടമാത്യരിഹ നാടു ഭരിച്ചിടുമ്പോള്‍
നാമെന്നു താനുയരുമീപുതുശാസ്ത്രലോകേ

ധ്യാനം 

Posted: August 28, 2017 in രഥോദ്ധത

വെണ്ണയുണ്ണുവതു തന്നെയല്ലയോ
കണ്ണ! കാണ്മതിവനീകളത്തിലായ്
എണ്ണമറ്റ പല ചിന്തയല്ലെയീ-
വണ്ണമെത്തി മലരായ് പദാംബുജേ