Archive for August 6, 2017

പുഷ്കരം മമ മനസ്സതില്‍ ഭവാന്‍
രക്ഷയേകിയമരേണമേ സദാ
പുഷ്കരാക്ഷ! തുണയാക വാഴ്വു മേ
ദുഷ്കരം തനിയെ വിട്ടിടൊല്ല നീ

(രഥോദ്ധത)

ധ്യാനം 

Posted: August 6, 2017 in മാലിനി

കരുണയൊഴുകിടും പോലുള്ളതാം ലീലയെല്ലാ-
മറിവതിനണയുന്നൂ ഭക്തിയെന്മാനസത്തില്‍
നിറയുവതിനതൊപ്പം നിന്റെകാരുണ്യമെന്നില്‍
വരുവതിനു തുണയ്ക്കു വായുഗേഹാധിനാഥാ

ധ്യാനം 

Posted: August 6, 2017 in മാലിനി

അഭയമരുളിടുന്നോന്‍ കൂടെയില്ലേ മനസ്സേ
സഭയമിവിടെ വാഴുന്നെന്തിനായ് നിത്യമുള്ളില്‍
അഭയവരദനേ താനോര്‍ക്കണം ഭക്തിമാര്‍ഗ്ഗം
വിഭവമഖിലമേകും ജീവിതം ധന്യമാക്കാന്‍